ആദായ നികുതി വകുപ്പ് ഇതുവരെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ജൂലൈ 27 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയും കാര്‍ഡുകള്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല. വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളും കണ്ടെത്തി അസാധുവാക്കുന്നതിന്റെ ഭാഗമായാണിവ റദ്ദാക്കിയതെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറാണ് രാജ്യസഭയെ അറിയിച്ചു. ഇന്‍കംടാക്‌സ് ഇ-ഫയലിങ് വെബ് സൈറ്റിലൂടെ പാന്‍ കാര്‍ഡ് ഇപ്പോഴും സാധുവാണൊയെന്ന് പരിശോധിക്കാനാകും. ഒറ്റിപി നമ്പരിലൂടെ പാന്‍കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒന്നിലധികം പാന്‍ കാര്‍ഡുകളുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും.
ആദായ നികുതി വകുപ്പ് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി
RELATED ARTICLES