രാജ്യത്ത് മൊബൈൽ ഡേറ്റ യുദ്ധം തുടരവെ റിലയൻസ് ജിയോ ഉയർത്തിയ വെല്ലുവിളി മറികടക്കുന്നതിനായി വന്പൻ ഓഫറുമായി ഇന്ത്യയിലെ ഒന്നാമത്തെ ടെലികോം സേവന ദാതാക്കളായ എയർടെൽ രംഗത്ത്. അഞ്ചു രൂപയ്ക്ക് 4 ജി.ബി ഫോർ ജി ഡേറ്റയാണ് എയർടെൽ ഉപഭോക്താക്കൾക്ക് മുന്നിൽ വച്ചിരിക്കുന്നത്.
പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി എട്ടു രൂപയുടെ പ്ളാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഓഫറുമായി എയർടെൽ എത്തിയിരിക്കുന്നത്. അഞ്ചു രൂപ പ്ളാനും പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ളതാണ്. ഈ ഡേറ്റയുടെ കാലാവധി ഏഴു ദിവസം മാത്രമായിരിക്കും. മാത്രമല്ല, 4 ജി സിം കാർഡ് ഉപഭോക്താക്കൾക്ക് മാത്രമെ ഓഫർ ഉപയോഗിക്കാനാവൂ. മാത്രമല്ല, ഇത് ഒറ്റത്തവണ റീചാർജുമാണ്. ഏഴ് ദിവസം കഴിഞ്ഞാൽ ശേഷിക്കുന്ന ഡേറ്റ എത്രയാണെങ്കിലും കിട്ടില്ല. പുതിയ സിം കാർഡ് വാങ്ങി 54 ദിവസത്തിനുള്ളിൽ ഈ ഓഫർ ചെയ്തിരിക്കണം.