ച​ന്ദ്ര​യാ​ന്‍ 2 ദൗ​ത്യം; ശാ​സ്ത്ര​ജ്ഞർക്ക് ത​ട​സ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യുമെന്ന് മുഖ്യമന്ത്രി പിണറായി

pinarayi

ച​ന്ദ്ര​യാ​ന്‍ 2 ദൗ​ത്യ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. ഇ​പ്പോ​ഴു​ണ്ടാ​യ ത​ട​സ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യും. ഐഎ​സ്‌ആ​ര്‍ഒയി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി അ​ന​തിവി​ദൂ​ര​മ​ല്ലാ​തെ യ​ഥാ​ര്‍​ഥ്യമാ​കും എ​ന്ന​താ​ണ് പ്ര​തീ​ക്ഷ.ദൗ​ത്യം തി​ള​ങ്ങു​ന്ന വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​യും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നും കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്കെ​ത്താ​നും എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.