ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രീംകോടതി. സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്ബത്തിക ഭദ്രതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രീം കോടതി കേജരിവാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഡിഎംആര്‍സിയുടെ സാമ്ബത്തിക ഭദ്രത കാത്തുസൂക്ഷിക്കാന്‍ ആംആദ്മി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
ഡിഎംആര്‍സിക്ക് നഷ്ടം വരുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. പദ്ധതിയുടെ ഭൂമി ചെലവ് തുല്യഅനുപാതത്തില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
നാലാം ഘട്ട മെട്രോ പദ്ധതിയില്‍ കാലതാമസം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഡെല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കിയിരുന്നു.