Friday, April 26, 2024
HomeKeralaതന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസമായി ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ട്.

മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണും ചോര്‍ത്തുന്നതായി സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ചെന്നിത്തല ആവര്‍ത്തിച്ചു. ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

2021 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ തീര്‍ച്ചയായും നിയമനിര്‍മ്മാണം നടത്തും.

യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമ നിര്‍മ്മാണം നടത്തുകയെന്നു ചെന്നിത്തല പറഞ്ഞു.

നിയമസഭയില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്താന്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വെല്ലുവിളിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments