ചങ്ങനാശേരിയില്‍ വസ്ത്ര വ്യാപാരശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

chaganacherry

ചങ്ങനാശേരിയില്‍ വസ്ത്ര വ്യാപാരശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൃക്കൊടിത്താനം സ്വദേശി പി.ആര്‍ രവിയെയാണ് മൂന്നംഗസംഘം പ്രകോപനമൊന്നുമില്ലാതെ മര്‍ദിച്ചത്. കഴിഞ്ഞ 28ന് നടന്ന സംഭവത്തില്‍ വാഴപ്പിള്ളി സ്വദേശിയായ യുവാവ് രാജേഷ് കുമാര്‍ അറസ്റ്റിലായി. മറ്റ് രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.