Saturday, February 15, 2025
HomeCrimeബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകളും

ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകളും

എസ്ബിടിയുടെ ശാഖകളില്‍ എത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളില്‍ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തിയതായാണ് വെളിപ്പെടുത്തൽ. പൊലീസില്‍ പരാതി നല്‍കുമെന്നും കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ലെന്നും എസ്ബിടി അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ 10 മുതല്‍ എസ്ബിടിയില്‍ മാറി നല്‍കിയ അസാധുനോട്ടുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നത്. ഡിസംബര്‍ 28 വരെ ബാങ്കില്‍ എത്തിയത് 12,872 കോടി രൂപയുടെ അസാധുനോട്ടുകളാണ്. എന്നാല്‍,ഇക്കാ ല യളവില്‍ എസ്ബിടിയുടെ വിവിധ ശാഖകളിലായി എത്തിയത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണ്.23, 24 തീയതികളില്‍ ഒരുലക്ഷത്തോളം രൂപയുടെ വീതം കള്ളനോട്ടുകള്‍ എത്തി.അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയി ക്കണം എന്നാണ് നിയമം. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതര്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments