ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 2016- 17ല്‍ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായി കുറയും. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കിയതും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും മാന്ദ്യത്തിനു കാരണമായിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചു വരികയാണെന്ന് സിഎസ്ഒയിലെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടിസിഎ അനന്ത് അറിയിച്ചു.