മേഘാലയ എംഎല്‍എ 14കാരിയെ പീഡിപ്പിച്ചു

പീഡനത്തിനിരയാക്കി

14കാരിയെ പീഡിപ്പിച്ച മേഘാലയ എംഎല്‍എയെ അറസ്റ്റ് ചെയ്തു.
സ്വതന്ത്ര എംഎല്‍എയായ ജൂലിയസ് കെ ഡോര്‍ഫാങ് ആണ് ഗുവാഹാട്ടിയിലെ ഗര്‍ചുകില്‍ പിടിയിലായത്. സംസ്ഥാന ആഭ്യന്തരമന്ത്രി എച്ച്ഡിആര്‍ ലിങ്‌ദോയുടെ മകന്‍ പെണ്‍കുട്ടിയെ പ്രതിക്ക് എത്തിച്ചുകൊടുത്ത സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പാര്‍പ്പിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടി പോലീസിനോട് എട്ട് പേരുടെ പേരുകളാണ് പറഞ്ഞിട്ടുളളത്.