Friday, October 11, 2024
HomeTop Headlinesഹൃദയ വിശാലതയുള്ളതു കൊണ്ടാണ്കമ്യൂണിസ്റ്റുകാരന്റെയും അക്രൈസ്തവരുടെയും സമ്മേളനങ്ങളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സ്ഥാനം ലഭിക്കുത്‌; കാഞ്ഞിരപ്പള്ളി രൂപത...

ഹൃദയ വിശാലതയുള്ളതു കൊണ്ടാണ്കമ്യൂണിസ്റ്റുകാരന്റെയും അക്രൈസ്തവരുടെയും സമ്മേളനങ്ങളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സ്ഥാനം ലഭിക്കുത്‌; കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ മാത്യു അറയ്ക്കൽ

വേർതിരിവുകളില്ലാത്ത ഹൃദയ വിശാലതയുള്ളതു കൊണ്ടാണ്കമ്യൂണിസ്റ്റുകാരന്റെയും അക്രൈസ്തവരുടെയും സമ്മേളനങ്ങളിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സ്ഥാനം ലഭിക്കുന്നതെന്നു കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ വലിയ മെത്രാപ്പൊലീത്ത സ്വീകാര്യനാണ്. മാനവികത ഉയർത്തിപ്പിടിച്ചു സമൂഹത്തോടൊപ്പമാണ്  അദ്ദേഹം ജീവിക്കുന്നതെന്നും  മാർ മാത്യു അറയ്ക്കൽ പറഞ്ഞു.   അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ തിരുമേനിയുടെ ജന്മശതാബ്‌ദി അനുമോദന സമ്മേളനം റാന്നി -ഇട്ടിയപ്പാറ മാർത്തോമ്മാ  കൺവൻഷൻ നഗറിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിവന്ദ്യ ഗീവറുഗീസ്‌ മാർ അത്താനാസിയോസ്‌ സഫ്രഗൻ മെത്രാപ്പോലീത്താ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. പി.എ. ഏബ്രഹാം, ട്രഷറർ മേജർ എം.ജി. വർഗീസ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു  മലങ്കര മാർത്തോമ്മാ  സുറിയാനി സഭ റാന്നി – നിലക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള പതിനെട്ടാമത് കൺവെൻഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.  ഫാദർ ജേക്കബ് മഞ്ഞളി കൺവൻഷനിൽ പ്രസംഗകനായിരുന്നു . പതിനഞ്ചാം തീയതി വരെ കൺവെൻഷൻ നടത്തപ്പെടുന്നതാണ്.
തിങ്കളാഴ്ച ജയിക്കബ് മാഞ്ഞാളിയും, ചൊവ്വാഴ്ച ഫാദർ ഡാനി കപ്പൂച്ചിനും മുഖ്യ പ്രസംഗകരായിരിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ റിന്യൂവൽ മീറ്റിംഗുകളും, ബുധനാഴ്‌ച ഉച്ചകഴിഞ്ഞു സന്നദ്ധ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി സമ്മേളവും, വ്യാഴാഴ്ച ഉച്ച കഴിഞ്ഞു സാമൂഹിക തിന്മകൾക്കെതിരായുള്ള യോഗവും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു സേവികാ സംഘത്തിന്റെ ചുമതലയിലുള്ള യോഗവും, ശനിയാഴ്ച രാവിലെ സൺഡേ സ്കൂൾ കുട്ടികൾക്കും, ഉച്ച കഴിഞ്ഞു യുവജനങ്ങൾക്കും പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൺവൻഷന്റെ സമാപന ദിനമായ ജനുവരി 15 ഞായറാഴ്ച്ച കൺവൻഷൻ പന്തലിൽ രാവിലെ 8 :30 നു വി. കുർബാനയും, തുടർന്ന് കൺവൻഷൻ സമാപന സമ്മേളനവും നടത്തപ്പെടുന്നതാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments