അപകടങ്ങൾ ഒഴിവാക്കുവാൻ റെയിൽവേ ഇനി മുതൽ ഡ്രോണുകൾ ഉപയോഗിക്കുന്നു

Drones

അപകടങ്ങൾ ഒഴിവാക്കി സുരക്ഷിത യാത്രയൊരുക്കുന്നതിനായി റെയ്ൽവെ ട്രാക്കുകളിൽ ഡ്രോണുകളെ വിന്യസിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രെയിൻ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് റെയ്ൽവേയുടെ നടപടി. പാളങ്ങളിലെ അറ്റക്കുറ്റപണി, രക്ഷാ പ്രവർത്തനം, ആൾക്കൂട്ട നിയന്ത്രണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഡ്രോണുകളെ ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച നിർദേശം രാജ്യത്തെ വിവിധ റെയ്ൽവെ സോണുകൾക്ക് നൽകിക്കഴിഞ്ഞു. നിലവിൽ മധ്യ-പടിഞ്ഞാറൻ സോണിലെ ജബൽപുർ, ഭോപ്പാൽ, കോട്ട എന്നീ ഡിവഷനുകളിലാണ് പരീക്ഷണമെന്ന നിലയിൽ ഡോണുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.