കോളജ് വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ പത്താം മൈല്‍ ഇടമനയില്‍ അമ്പിളി (20)യെയാണ് വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചിലേറെ വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഡിബി കോളജ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഗ്രാമപ്രദേശമായ ഇവിടെ ജനവാസം കുറവാണ്. സമീപത്ത് പണിയെടുത്തിരുന്നവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ വെട്ടിയശേഷവും യുവാവ് സ്ഥലത്തുതന്നെ നില്‍ക്കുകയായിരുന്നു. അയല്‍വാസിയായ അമല്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. പ്രണയാഭ്യര്‍ഥനയുമായ് യുവാവ് ശല്യപ്പെടുത്തുന്നതായി പെൺകുട്ടി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി
RELATED ARTICLES