അങ്ങാടി ഗ്രാമപഞ്ചായത്തു പന്ത്രണ്ടാം വാർഡ് പറക്കുളത്തു വാരിക്കപ്പടി റോഡ് കോൺക്രീറ്റിംഗിൽ ക്രമക്കേട്. വാർഡ് മെമ്പർക്കെതിരെ പരാതിയുമായി നാട്ടുകാർ. ഗ്രാമസഭ കൂടി പ്രദേശത്തെ റോഡ് നിർമ്മാണത്തിനായി രണ്ടു ലക്ഷം രൂപ വകയിരുത്തിയതിൽ വികലാംഗനായ യുവാവിന്റെ വീട്ടിലേക്കു വഴി എന്ന പരിഗണന കൂടി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച തിരക്കിട്ട റോഡ് കൊൺക്രീറ്റിംഗ് നടത്തുകയും അർഹതപ്പെട്ടവർക്ക് വഴിയുടെ പ്രയോജനം ലഭ്യമാക്കാതെ മറ്റുള്ളവരുടെ വീടുകളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തു എന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചു നാട്ടുകാർ ഒന്നടങ്കം അങ്ങാടി ഗ്രാമപഞ്ചായത്തു പന്ത്രണ്ടാം വാർഡ് മെമ്പർക്കെതിരെ പരാതിയുമായി പഞ്ചായത്തു പ്രസിഡണ്ട്, സെക്രട്ടറി, എഞ്ചിനീയർ എന്നിവർക്ക് പരാതി സമർപ്പിച്ചു. റോഡ് നിർമ്മാണത്തിലെ ഈ ക്രമക്കേദിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ആദ്യമായി ലഭിച്ചത് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുതാത്തതും കേവലം വ്യക്തി താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുന്നതും പ്രതിഷേധത്തിനു ഇടയാക്കി .