ഇഷ്ട നമ്പറിന് 10 ലക്ഷം!!!

car

ഇഷ്ട നമ്പറിന് 10 ലക്ഷം!!!
സെലിബ്രിറ്റികള്‍ ഇഷ്ട നമ്പറി ലഭിക്കാനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ തനിക്കു ഇഷ്ടപ്പെട്ട നമ്പറിനായി കാസര്‍കോഡുകാരി മുടക്കിയത് 10.5 ലക്ഷമാണ്. യു 2 എന്ന ഇഷ്ട നമ്പറിനു വേണ്ടിയാണ് തായലങ്ങാടി റെയിവേ സ്റ്റേഷന്‍ റോഡില്‍ എംഎ സാഹിറിന്റെ ഭാര്യ ബുസൈന ഫര്‍ഹത്ത് ഇത്രയുമധികം തുക ചെലവഴിച്ചത്. കെ എല്‍ 14 യു 2 എന്ന നമ്പറാണ് ലേലത്തില്‍ ഇവര്‍ കൈക്കലാക്കിയത്.

40 ലക്ഷത്തില്‍ അധികം രൂപ മുടക്കി സ്വന്തമാക്കിയ ബെന്‍സ് കാറിനു വേണ്ടിയാണ് ബുസൈന ഇഷ്ട നമ്പറും തട്ടിയെടുത്തത്. നമ്പറിനു വേണ്ടിയുള്ള ലേലത്തില്‍ ഇവരുള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു. 10,000 രൂപയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ അടച്ചത്. ഇവരിരൊരാള്‍ യു 2 നമ്പറിനായി ബുസൈനയ്‌ക്കൊപ്പം ഇഞ്ചോടിഞ്ച് പോരാടി. ഒടുവില്‍ 10.1 ലക്ഷത്തിലെത്തിയപ്പോള്‍ സംഗതി പന്തിയല്ലെന്നു കണ്ട് എതിരാളി സ്ഥലംവിട്ടു.

യു 7 എന്ന നമ്പറിനു വേണ്ടിയും ലേലത്തില്‍ മല്‍സരം നടന്നു. ഒടുവില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് കാസര്‍കോഡ് തെക്കില്‍ പഴയ വളപ്പില്‍ സാവാദ് ഈ നമ്പര്‍ കരസ്ഥമാക്കി. യു സീരീസ് നമ്പറിനായി കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് ജനുവരി 30നാണ്.