ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം

ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം

ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം
തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും ഞെട്ടൽ !!! . ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് പനീര്‍ശെല്‍വം. വാര്‍ത്താ സമ്മേളനത്തില്‍ പനീര്‍ശെല്‍വം വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത് ജയലളിതയുടെ മരണത്തെക്കുറിച്ചു എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ്. ശശികലയുടെ നേർക്കാണ് അസ്ത്രം തൊടുത്തു വിട്ടിരിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. താൻ ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും പനീര്‍ശെല്‍വം പറയുന്നു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എന്നും പുതിയ ആളെ കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രിയാണ് രാജിക്കത്ത് സമര്‍പ്പിച്ച പനീര്‍ശെല്‍വം ഇപ്പോള്‍. ആ അധികാരം ഉപയോഗിച്ച് ജയലളിതയുടെ മരണത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ പനീര്‍ശെല്‍വം. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും പനീര്‍ശെല്‍വം കൂട്ടിച്ചേർത്തു.
ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ഇപ്പോള്‍ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നതും.ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ്. അതേസമയം ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നാണ് സഹോദരപുത്രിയായ ദീപ ജയകുമാര്‍ പറഞ്ഞു. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ശശികലയ്‌ക്കെതിരെ മത്സരിക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു. ഇത്തരുണത്തിൽ പനീര്‍ശെല്‍വം ദീപയുടെ പിന്തുണ തേടുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ശശികലയെ എല്ലാ കോണുകളില്‍ നിന്നും ആക്രമിച്ചു തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പനീര്‍ശെല്‍വം .

പാര്‍ട്ടിയുടെ ഭരണഘടനഅനുസരിച്ച്‌ വോട്ടെടുപ്പിലൂടെ മാത്രമേ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ശശികലയെ അങ്ങനെയല്ല തിരഞ്ഞെടുത്തിട്ടുള്ളത്. ഇതി നിയമ പ്രശ്‌നമായി നേരത്തേയും ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കും എന്നാണ് പനീര്‍ശെല്‍വം വാശി പിടിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ താൻ രാജി ഉടൻ പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം അറിയിച്ചു.
താന്‍ രണ്ട് തവണ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതും ‘അമ്മ’യുടെ ആഗ്രഹ പ്രകാരം ആയിരുന്നു. എല്ലാക്കാലത്തും താന്‍ അമ്മയുടെ വഴിയിൽ തന്നെയാണ് താൻ സഞ്ചരിച്ചിരുന്നത് എന്നും പനീര്‍ശെല്‍വം പങ്കുവച്ചു.