സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ

സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ

സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ …
ബംഗാളി സിനിമ, സീരിയൽ താരം ബിതസ്ത സാഹയെ(28) തെക്കൻ കോൽക്കത്തയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിൽ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ വിളിച്ചിട്ട് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്താല്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് ബിതസ്തയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൈയിലെ ഞരമ്പുകൾ മുറിഞ്ഞു രക്തം വാർന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ചില നാളുകളായി ഫ്ളാറ്റിൽ തനിയെ താമസിക്കുകയായിരുന്നു സാഹ. ബന്ധുക്കൾ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടർന്ന് ഫ്ളാറ്റിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഗാർഫ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ബാഞ്ച എലോ ഫിരെയാണ് ബിതസ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബിതസ്ത ഏതാനും ദിവസം മുന്‍പിട്ട ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇങ്ങനെയാണ് ” എന്റെ ആശങ്ക നിങ്ങള്‍ക്ക്ഒരിക്കലും മനസ്സിലാവില്ല. എനിക്ക് വേദനിച്ചാലും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ്. എന്റെ തെറ്റ് എന്താണെന്ന് പറയൂ… മനസ്സിലുള്ള കാര്യങ്ങള്‍ എനിക്ക്പറയാനാവില്ല. പറ്റുമെങ്കില്‍ അതെന്റെ ഹൃദയത്തില്‍ നിന്ന് വായിച്ചെടുക്കൂ… ” ബിതസ്തയുടെ അവസാനത്തെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്‌ പ്രണയനൈരാശ്യമാണ് ആത്മഹത്യയുടെ കാരണമെന്നാണ്.