മോഹൻലാലിനെതിരെ മോശമായ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ

മോഹൻലാലിനെതിരെ മോശമായ പ്രചാരണം

മോഹൻലാലിനെതിരെ മോശമായ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ ചലച്ചിത്രതാരം മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ മോശമായ പ്രചാരണങ്ങൾ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നസീഹ് അഷറഫാണ് അറസ്റ്റിലായത്. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശിയാണ്. ആന്‍റണി നൽകിയ പരാതിയെ തുടര്‍ന്ന് സി. ഐ. ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നസീഹിനെ പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് .

ചലച്ചിത്ര മേഖലയിലെ ഒട്ടേറെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനകളുമായി നസീഹ് ഫെയ്സ്ബുക്കില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാട്സ്ആപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചിരുന്നു.