എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

sslc

പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷ 27 വരെയാണ്. ഉച്ചയ്ക്കുശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. ആദ്യദിനം പാര്‍ട്ട് ഒന്ന് ഒന്നാംഭാഷയാണ്. 4,58,494 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകെ 2,933 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗള്‍ഫ് മേഖലയിലെയും ഒമ്പതു വീതം പരീക്ഷാകേന്ദ്രങ്ങളിലുമായാണ് ഇത്രയും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുക. സംസ്ഥാനത്ത് 54 വാല്യുവേഷന്‍ ക്യാംപുകളിലായി ഏപ്രില്‍ മൂന്നു മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ടു ഘട്ടമായി മൂല്യനിര്‍ണയം നടക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും 2050 കേന്ദ്രങ്ങളിലായി ഇന്നു നടക്കും. രാവിലെ 10നാണ് പരീക്ഷ ആരംഭിക്കുക. 28നാണ് അവസാന പരീക്ഷ. സംസ്ഥാനത്ത് 2030, ഗള്‍ഫ് മേഖലയില്‍ എട്ട്, മാഹിയില്‍ മൂന്ന്, ലക്ഷദ്വീപില്‍ ഒമ്പത് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ 4,61,230 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും 4,42,434 രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

പഠനവൈകല്യം അവകാശപ്പെടുന്നവരുടെ എണ്ണം വര്‍ഷം കഴിയുന്തോറും പെരുകിവരികയാണ്. മൂല്യനിര്‍ണയവും ടാബുലേഷനും കുറ്റമറ്റതാക്കാന്‍ ഐ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷാഫലം പുറത്തുകൊണ്ടുവരാന്‍ തിരക്കിടില്ലെന്നും അവര്‍ പറഞ്ഞു. എസ്‌എസ്‌എല്‍സിക്ക് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് മലപ്പുറം ജില്ലയാണ്. 83,315 കുട്ടികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 12,451 പേര്‍ പരീക്ഷയെഴുതുന്ന പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കുട്ടികള്‍.