Saturday, February 15, 2025
HomeKerala"ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടി" ചെന്നിത്തല

“ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടി” ചെന്നിത്തല

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കുന്നുവെന്ന് പറഞ്ഞ് മനുഷ്യചങ്ങല തീര്‍ത്തവരാണ് സിപിഎമ്മുകാര്‍. മൂന്ന് മാസം കാത്തിരുന്നിട്ടും ശ്രീധരന് സന്ദര്‍ശനാനുമതി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നത് മുഖ്യമന്ത്രിയുടെ അധികാരമാണ് വെളിവാക്കുന്നത്. സങ്കുചിതമായ താല്‍പ്പര്യത്തിന് വേണ്ടി ശ്രീധരന്റെ സേവനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ലൈറ്റ് മെട്രോയുടെ സാങ്കേതിക വിദ്യ നിലവില്‍ ഇന്ത്യയില്‍ ഡിഎംആര്‍സിക്ക് മാത്രമെയുള്ളു. ഇവര്‍ മാറിയാല്‍ പുറമേ നിന്ന് ആ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ മൂന്നരിട്ടി ചിലവ് വരും. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായി ഈ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിക്ക് മാത്രമെ കഴിയൂ. മാത്രമല്ല ശ്രീധരനെയും, ഡിഎംആര്‍സിയെയും ഏല്‍പ്പിച്ചാല്‍ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളുവ അവരുടെ മേല്‍നോട്ടത്തിലെ നടക്കൂ. ഇതാണ് ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments