വധഭീഷണി : “പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ട്”

bjp surendran

പശുക്കളെ കൊല്ലാന്‍ ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഗര്‍ഫില്‍ നിന്നും മലയാളി യുവാവ് വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച്‌ യുവമോര്‍ച്ച നേതാവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഗള്‍ഫ് മലയാളിലും എറണാകുളം വൈപ്പില്‍ പുതുവെപ്പ് സ്വദേശിയുമായ യുവാവിനെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. വീഡിയോ സന്ദേശം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത്. പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ട് എന്ന പരാമര്‍ശമാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

സുരേന്ദ്രന്‍റെ മാതാപിതാക്കള്‍ക്കെതിരായ മോശം വാക്കുകളോടെ ആരംഭിക്കുന്ന രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. ഇത് സംസ്ഥാനം വേറെയാണ്. ഇവിടുത്തെ യുവാക്കള്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സുരേന്ദ്രന്‍ ഉപേക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.