നിർബന്ധിത മതപരിവർത്തനമാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.
മതപരിവർത്തനം നടത്തുന്നുവെന്ന ഹിന്ദു യുവ വാഹിനിയുടെ ആരോപണത്തിന്‍റെ
പേരിൽ ആരാധനാലയത്തിൽ പോലീസ് പ്രാർത്ഥന തടസ്സപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ദേവാലയത്തിൽ പൊലീസ് പരിശോധന നടത്തിയത്. പോലീസ് പരിശോധന നടക്കുമ്പോൾ യുഎസിൽനിന്നുള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള നൂറിലധികം പേർ ദേവാലയത്തിൽ ഉണ്ടായിരുന്നു. നിർബന്ധിത മതപരിവർത്തനമാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം പള്ളി ഭാരവാഹികൾ നിഷേധിച്ചു.
അന്വേഷണത്തിനു ശേഷം ആരോപണത്തിൽ യാതൊരുവിധമായ കഴമ്പില്ലെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. രേഖകൾ പരിശോധിച്ചശേഷം യുഎസ് പൗരന്മാരെ പോകാൻ അനുവദിക്കുകയും ചെയ്തു. ശനി പുലർച്ചെവരെ ഇക്കാര്യത്തിൽ കേസുകൾ ഒന്നും റജിസ്റ്റർ ചെയ്തിട്ടില്ല.
നേപ്പാളിലേക്കുള്ള പോകുന്ന പാതയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ഇത്തരമൊരു ആരോപണം ബ്രിട്ടീഷുകാരുടെ കാലം മുതലേയുള്ള പള്ളിക്കുനേരെ ഉയരുന്നത്. നിരവധി വിനോദ സഞ്ചാരികളാണ് ഓരോ ദിവസവും മഹാരാജ്ഗഞ്ചിലെത്തുന്നത്.