ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി.
ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് മദ്യശാലകള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയതെന്നാണ് തോമസ് ചാണ്ടി വിമര്‍ശനം ഉന്നയിച്ചത്. നിരോധനം ടൂറിസത്തെ ഗുരുതരമായി ബാധിക്കുമെന്നും മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉണ്ടാകുന്ന നയം ഉടന്‍ ഉണ്ടാകുമെന്നും തോമസ് ചാണ്ടി കുട്ടിച്ചേര്‍ത്തു.
മന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കുട്ടനാട്ടിലെ സ്വീകരണചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
ജിഷ്ണു പ്രണോയി വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ തീരുമാനം ഉചിതമാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് വിഷയം സംസ്ഥാനത്ത് രൂക്ഷമാകുന്നതെന്നും മന്ത്രി പറഞ്ഞു.