ഗുണമേന്മയില്ലാത്തതിനെ തുടര്‍ന്ന് 1200 ലിറ്റര്‍ പാല്‍ പിടികൂടി

milk

ഭക്ഷ്യ വസ്തുക്കളില്‍ മായം തുടര്‍ക്കഥയാകുന്നു. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണമേന്മയില്ലാത്തതിനെ തുടര്‍ന്ന് 1200 ലിറ്റര്‍ പാലാണ് ക്ഷീര വികസന വകുപ്പ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ച്ചക്ക് മുന്‍പ് 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്പന തടഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം. ഡിണ്ടിഗല്ലില്‍ നിന്നാണ് പാല്‍ കേരളത്തിലേക്കു കൊണ്ടുവന്നത്.