Wednesday, June 19, 2024
HomeNationalവിദ്യാര്‍ത്ഥിനികളെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഫോട്ടോകളെടുത്ത അധ്യാപകൻ

വിദ്യാര്‍ത്ഥിനികളെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഫോട്ടോകളെടുത്ത അധ്യാപകൻ

വിദ്യാര്‍ത്ഥിനികളെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഫോട്ടോകളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ആസാം ഹെയിലെകണ്ഡി ജില്ലയിലെ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഫൈസുദ്ദീന്‍ ലാസ്‌കറാണ് പൊലീസ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ഒപ്പം നിര്‍ത്തി അശ്ലീല ഫോട്ടോകള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഫോട്ടോ ആരെടുത്തതാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.ക്ലാസ് റൂം പശ്ചാത്തലത്തിലുള്ളതാണ് ഫോട്ടോകള്‍. സ്‌കൂളിലെ തന്നെ മറ്റാരോ ആണ് ഫോട്ടോയെടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടും ഇയാളുടെ അറസ്റ്റ് വൈകിയത് വന്‍ പ്രതിഷേധത്തിനാണിടയാക്കിയത്. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു സ്ത്രീയെ ആക്രമിച്ചതിന് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ കൈയ്യിലെ ഒരു വിരലും അന്ന് നാട്ടുകാര്‍ മുറിച്ചുമാറ്റിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments