Thursday, May 2, 2024
HomeKeralaകോഴ വിവാദം;കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്

കോഴ വിവാദം;കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്

മെഡിക്കല്‍ കോഴ കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടീസ് അയച്ചു. ഹാജരാകാന്‍ കുമ്മനം രണ്ടാഴ്ചത്തെ സാവകാശം തേടി. സതീഷ് നായര്‍ 24ന് ഹാജരാകണമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് എസ്പി കെ. ജയകുമാറാണ് ഇരുവര്‍ക്കും നോട്ടിസ് അയച്ചത്.

കോഴ വിവാദം അന്വേഷിച്ച പാർട്ടി കമീഷനംഗങ്ങളോട് ഹാജരാകാൻ വിജിലൻസ്  ആവശ്യപ്പെട്ടിരുന്നു. കമീഷൻ അംഗങ്ങളായ എ.കെ.നസീറും കെ.പി.ശ്രീശനും ചൊവ്വാഴ്ചയാണ് ഹാജരാകുന്നത്. കോഴ നൽകിതായ ആരോപണമുള്ള വർക്കലയിലെ കോളേജുടമ ആർ. ഷാജിക്കും വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.

അതിനിടെ, ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് അഴിമതിയിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments