Monday, October 7, 2024
HomeKeralaഅഭിനേത്രി ആക്രമിക്കപ്പെട്ട കേസ്; 'മാഡം' കെട്ടു കഥയല്ലെന്ന് പൾസർ സുനി

അഭിനേത്രി ആക്രമിക്കപ്പെട്ട കേസ്; ‘മാഡം’ കെട്ടു കഥയല്ലെന്ന് പൾസർ സുനി

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ‘മാഡം’ കെട്ടു കഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്. മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്. അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. പതിനാറാം തിയതിക്കുള്ളില്‍  മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞു.

കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്. മാഡം ഒരു സിനിമാ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments