ബാഹുബലിയിൽ അഭിനയിച്ച തെലുങ്ക് സിനിമാ – സീരിയല്‍ താരം മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് കുടുംബാംഗങ്ങള്‍.
വലിയൊരു തുക സ്‌ത്രീധനമായി ആവശ്യപ്പെട്ട് മധു മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ഭാരതിയുടെ പിതാവ് ആരോപിച്ചു. ഭാരതിയുടെ മരണത്തിന് ഉത്തരവാദി മധുവാണ്. മരണത്തില്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പിതാവ് പറഞ്ഞു.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് ഭാരതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. 2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. മധു സീരീയില്‍ രംഗത്ത് സജീവമായതില്‍ ഭാരതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ചൊവ്വാഴ്‌ച രാവിലെ സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബ് ഭാരതി മധുവുമായി വഴക്കിട്ടിരുന്നു. ഷൂട്ടിംഗ് അവസാനിപ്പിച്ച് വീട്ടിലേക്ക് ഉടന്‍ എത്തണമെന്ന് ഫോണിലൂടെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല.
വൈകിട്ട് വീട്ടില്‍ മടങ്ങി എത്തിയമധുവാണ് ഭാരതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.