ഹരിവരാസനം കലണ്ടര്‍ പ്രകാശനം ചെയ്തു

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഹരിവരാസനം കലണ്ടര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പമ്പയില്‍ പ്രകാശനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം അഞ്ച് ഭാഷയില്‍ പ്രിന്റ് ചെയ്ത കലണ്ടറാണ് വിതരണം ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ഹരിവരാസനം തയാറാക്കിയിരിക്കുന്നത്.