വ്യാപാരികള്‍ ജനുവരി 15 നകം ജി. എസ്. ടി . രജിസ്‌ട്രേഷന്‍ നടത്തണം

ജി. എസ്. ടി. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് വാണിജ്യ നികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തീയതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ മുന്നറിയിപ്പ് നല്‍കി. നിയമം പാസ്സായതിന് ശേഷം മതി രജിസ്‌ട്രേഷന്‍ എന്ന പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജി.എസ്. ടി. മുന്നൊരുക്കങ്ങളുടെ ഭാഗമാണ് രജിസ്‌ട്രേഷന്‍ നടപടിയെന്നും കമ്മിഷണര്‍ വ്യക്തമാക്കി.