അപ്പര്‍കുട്ടനാടിനെ ജൈവ പച്ചക്കറി ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി വിപ്ലവത്തിന് ഒരുങ്ങുന്നു. പുളിക്കീഴ് ബ്ലോക്കിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിട്ടുള്ള പച്ചക്കറി നഴ്‌സറിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ പച്ചക്കറികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം പച്ചക്കറി തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്താന്‍ കഴിയുന്ന നഴ്‌സറിയാണ്. ഇപ്പോള്‍ വിവിധ പഞ്ചായത്തുകളിലായി 50 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയുണ്ട്. നഴ്‌സറിയില്‍ നിന്നും ഗുണമേന്മയുള്ള പച്ചക്കറി തൈകളും ഗ്രോ ബാഗ് തൈകളുടെ ഉത്പാദനവും ഇവിടെ നടത്തും. ഈ വര്‍ഷം പച്ചക്കറി വികസന പദ്ധതി പ്രകാരം 38 ലക്ഷം രൂപയാണ് ബ്ലോക്കിന് അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് 16000 ഗ്രോ ബാഗുകള്‍ നല്‍കുന്നുണ്ട്. അതില്‍ 8220 ഗ്രോബാഗുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. 129 സ്വയംസഹായ സംഘങ്ങള്‍ക്ക് 32 ലക്ഷം രൂപയുടെ പച്ചക്കറി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്‍കി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളും സമ്പൂര്‍ണ ജൈവ പച്ചക്കറി ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷകക്ഷേമ വകുപ്പ് മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. അഗ്രോ സര്‍വീസ് സെന്റര്‍ പ്രസിഡന്റ് കെ.എസ് എബ്രഹാം, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, അനില്‍മേരി ചെറിയാന്‍, ബിനില്‍കുമാര്‍, സതീഷ് ചാത്തങ്കേരി, അനുരാധ സുരേഷ്, അഡ്വ. എം.ബി നൈനാന്‍, അന്നമ്മ വര്‍ഗീസ്, ടി.പ്രസന്നകുമാരി, കടപ്ര പഞ്ചായത്തംഗം സി.എസ് പ്രസന്നകുമാരി, കെ.വിക്രമന്‍, മാത്യു ചാണ്ടി, അലക്‌സ് പി.എബ്രഹാം, എബ്രഹാം വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആനി ശാമുവേല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ഡി ഷീല, കൃഷി ഓഫീസര്‍ എസ്.എല്‍ ഷീന, ബി.ഡി.എ എന്‍.ഹരിലാല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.