Friday, December 6, 2024
HomeKeralaകേരള പോലീസിന് പുതിയ വെബ് പോര്‍ട്ടല്‍

കേരള പോലീസിന് പുതിയ വെബ് പോര്‍ട്ടല്‍

കേരള പോലീസിന് ഇനി പരിഷ്‌കരിച്ച വെബ് പോര്‍ട്ടല്‍. സംസ്ഥാന – ജില്ലാതല വെബ്‌സൈറ്റകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഓണ്‍ലൈന്‍ വഴി എഫ്. ഐ. ആര്‍ ന്റെ പകര്‍പ്പ് എടുക്കുന്നതിനും ക്യാമറ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ഈ വെബ്‌പോര്‍ട്ടല്‍ വഴി അടയ്ക്കാം. പോലീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളടക്കം ജനങ്ങളിലേക്കെത്തേണ്ട വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടുതല്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments