ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ 16 സ്ത്രീകള്‍ക്കാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് 2015-2016 കാലത്ത് അതിക്രമം നേരിടേണ്ടിവന്നത്.
സ്ത്രീകള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളുടെ ‘പരോക്ഷ ഉത്തരവാദിത്വം’ സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കി. പോലീസിന്റെ ലൈംഗിക അതിക്രമത്തിന് ഇരകളായ മറ്റ് 20 സ്ത്രീകളുടെ മൊഴിയെടുക്കുമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലും ഗ്രോത ഗ്രാമങ്ങളിലുമാണ് പോലീസ് അതിക്രമങ്ങള്‍ കൂടുതലായി നടന്നത്. ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് 37 ലക്ഷം രൂപയും, ബലാത്സംഗം ചെയ്യപ്പെട്ട എട്ടുപേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ശാരീരികമായി അക്രമിക്കപ്പെട്ടവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
16 സ്ത്രീകള്‍ പോലീസുകാരുടെ ലൈംഗികാതിക്രമത്തിന് ഇരയായി
RELATED ARTICLES