സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാരെ അവശ്യഘട്ടങ്ങളില്‍ നിയന്ത്രിക്കാനാണ് പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ എയര്‍ഇന്ത്യ കരുതുക. സമീപ ദിവസങ്ങളില്‍ രണ്ട് വനിതകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനം.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമെ കൈവിലങ്ങുകള്‍ അടക്കമുള്ളവ ഉപയോഗിക്കൂവെന്ന് എയര്‍ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.