ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറാണെന്നു വിരാട് കോലി

നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞു.ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് തന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആ സമ്മര്‍ദ്ദത്തെ താന്‍ അതിജീവിച്ചു.കളിക്കളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെകുറിച്ച് ധോണി പറഞ്ഞ് തന്നിട്ടുണ്ടെന്നും കോലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പകരക്കാരനാവുക എന്നത് വലിയ വെല്ലുവിളിയാണെന്നും ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കൊഹ്‌ലി വ്യക്തമാക്കി.