വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ലാല്‍

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ  തീരുമാനമെടുക്കും. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 600 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങും. നോട്ട് നിരോധനം അടക്കമുളള വിഷയങ്ങളില്‍ ബ്ലോഗില്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും മോഹന്‍ലാല്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.