ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുക.2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. നിലവിൽ 50,000 രൂപക്ക് മുകളിൽ പണം നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ് നൽകണം. പാൻകാർഡ് ഇല്ലാത്ത ആളുകൾ ഉയർന്ന ഇടപാടുകൾ നടത്തുേമ്പാൾ നൽകുന്നതാണ് ഫോം 60. നോട്ട് പിൻവലിക്കലിനെ തുടർന്ന് കള്ളപണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ കർശനമാക്കിയിരുന്നു.
നോട്ട് അസാധുവാക്കലിനു മുമ്പുള്ള പണമിടപാടുകള്‍ കേന്ദ്രസർക്കാർ പരിശോധിക്കും
RELATED ARTICLES