എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താനാവുന്ന സാഹചര്യമാണ് ഉണ്ടാകുകയെന്നും നീതി ആയോഗ് അധ്യക്ഷന്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഭൂരിപക്ഷം ആളുകളും ഇപ്പോൾ പണമിടപാടുകൾ നടത്തുന്നത് കറൻസിയുടെ സഹായത്തോടെയാണ്. എന്നാൽ രാജ്യത്ത് 2.25 ശതമാനം ആളുകൾ മാത്രമേ ആദായ നികുതി നൽകുന്നുള്ളു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നത് ഇൗ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു.
എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ് അധ്യക്ഷൻ
RELATED ARTICLES