എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

sslc

പരീക്ഷ

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി.
എസ്.എസ്.എല്‍.സിക്ക് ഒന്നാം ഭാഷ പാര്‍ട്ട് ഒന്നിന്‍െറ പരീക്ഷയാണ് ആദ്യദിനം നടന്നത്. ചോദ്യങ്ങള്‍ പൊതുവെ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. വ്യാഴാഴ്ച ഒന്നാംഭാഷ പാര്‍ട്ട് രണ്ടിന്‍െറ പരീക്ഷ നടക്കും. 4,55,906 വിദ്യാര്‍ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 2588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഹാജര്‍ വിവരം ഓരോ ദിവസവും ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ പരീക്ഷഭവനില്‍ അറിയിക്കണം.

വൈകീട്ട് ആറോടെ 90 ശതമാനം കേന്ദ്രങ്ങളിലെയും ഹാജര്‍നില ലഭിച്ചതായി പരീക്ഷ സെക്രട്ടറി കെ.ഐ. ലാല്‍ അറിയിച്ചു. 2933 കേന്ദ്രങ്ങളിലാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. ലക്ഷദീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 1321ഉം, ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ 515ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു.