ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.ശക്തിവേൽ അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയാണ് ശക്തിവേൽ. കോയമ്പത്തൂരിലെ കിനാവൂർ എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയോടെയാണ് ശക്തിവേലിനെ പിടികൂടിയത്. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മൂന്നു ദിവസമായി ബന്ധുവിെന്‍റെ ഫാം ഹൗസിലായിരുന്നു താമസം. കോളജ് അധ്യാപകനായ പ്രവീൺ, മറ്റൊരു ജീവനക്കാരൻ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.