Saturday, April 27, 2024
HomeKeralaആശുപത്രിയിലെ സിറിഞ്ചിൽ ചോക്ലേറ്റ് വില്പനയെന്ന് സംശയം

ആശുപത്രിയിലെ സിറിഞ്ചിൽ ചോക്ലേറ്റ് വില്പനയെന്ന് സംശയം

ആശുപത്രിയിലെ സിറിഞ്ചിൽ ചോക്ലേറ്റ് വില്പനയെന്ന് സംശയം, ചോക്കോഡോസ് നിരോധിച്ചു. ചോക്കോഡോസ് എന്ന പേരില്‍ സിറിഞ്ചില്‍ നിറച്ച ചോക്ലേറ്റിന് കൊല്ലം ജില്ലയിലാണ് നിരോധനം ഏർപ്പെടുത്തിയത്. അഹമ്മദാബാദിൽ നിന്നും ആയുഷ് ചോക്കോയാണ് ചോക്കോഡോസ് എന്ന പേരില്‍ ചോക്ലേറ്റ് വിതരണം ചെയ്തിരുന്നത്. ഉപയോഗശേഷം ആശുപത്രികളില്‍ നിന്നും ലബോറട്ടിറികളില്‍ നിന്നും ഉപേക്ഷിക്കുന്ന സിറിഞ്ചാണ് ചോക്ലേറ്റിന് ഉപയോഗിക്കുന്നതെന്ന സംശയമാണ് നിരോധനത്തിന് കാരണം. കൊല്ലം ജില്ലയിലെ സ്‌ക്കൂള്‍ പരിസരങ്ങളിലാണ് ചോക്ലേറ്റ് വിറ്റിരുന്നത്. ചോക്ലേറ്റിനെയും ഇതിന്റെ ഘടനയെയും സംബന്ധിച്ച് പരാതി വന്നതിനെ തുടർന്ന് അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫിസറെ കളക്ടര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഉത്പന്നത്തിന്റെ വില്‍പ്പന സംശയകരമായ സാഹചര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നൽകിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം നിരോധിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments