Saturday, April 27, 2024
HomeNationalഅ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും

അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും

അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.കേസില്‍ വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി ഒരു മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. തര്‍ക്കപരിഹാരത്തിന് സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കുന്നത്.സു​പ്രീം​കോ​ട​തി മുന്‍ ജ​ഡ്ജി ഫ​ക്കീ​ര്‍ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പ​ഞ്ചു, ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂ​ന്നം​ഗ സ​മി​തി എ​ട്ടാ​ഴ്ച കേ​സി​ലെ ക​ക്ഷി​ക​ളു​മാ​യി ച​ര്‍ച്ച നടത്തിയശേഷമാണ് ​റി​പ്പോ​ര്‍ട്ട് കൈ​മാ​റി​യ​ത്. അ​യോ​ദ്ധ്യയ്ക്കു സ​മീ​പം ഫൈ​യ്സാ​ബാ​ദി​ലാ​യി​രു​ന്നു മദ്ധ്യസ്ഥ ച​ര്‍ച്ചകള്‍ ന​ട​ന്ന​ത്. മേ​യ് മൂന്നി​നാ​ണ് മ​ദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സമയപരിധി അവസാനിച്ചത്. ​ ചീ​ഫ് ജ​സ്റ്റിസ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ദ്ധ്യക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments