Sunday, September 15, 2024
HomeCrimeകാമുകന്റെ കൂടെ ചുറ്റിക്കറങ്ങാനിറങ്ങിയ പെൺകുട്ടിയെ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്തു

കാമുകന്റെ കൂടെ ചുറ്റിക്കറങ്ങാനിറങ്ങിയ പെൺകുട്ടിയെ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്തു

കാമുകന്റെ മുന്‍പില്‍ വെച്ച് കാമുകിയെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ നഗ്നയാക്കി കൂട്ട ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ദൂമ്ക്ക എന്ന പ്രദേശത്താണ് പ്രാകൃതമായ രീതിയില്‍ ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത്. ബുധനാഴ്ച രാത്രിയാണ് കാമുകനൊപ്പം ചുറ്റിക്കറങ്ങാനിറങ്ങിയ കാമുകിയെ ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആളൊഴിഞ്ഞ പ്രദേശത്ത് രാത്രി കാണപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാനിറങ്ങിയ യുവാക്കള്‍ ആദ്യം ഇരുവരോടും 4000 രൂപയും അവരുടെ മൊബൈലുകളും തരാന്‍ ആവശ്യപ്പെട്ടു. ഇതിന് കമിതാക്കള്‍ വഴങ്ങാത്തതോടെ യുവാക്കള്‍ ഇരുവരുടേയും തുണി അഴിപ്പിച്ച് നഗ്നരാക്കി. തുടര്‍ന്ന് ഇരുവരോടും തങ്ങളുടെ മുന്നില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പറഞ്ഞു. കമിതാക്കള്‍ ഇതും നിരസിച്ചതോടെ അക്രമികള്‍ പെണ്‍കുട്ടിയെ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് വലിച്ച് കൊണ്ടു പോവുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി നഗ്നയായ തന്നെ എടുത്ത് കൊണ്ട് പോയി കുളത്തില്‍ കുളിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയിപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments