പര്‍ദ്ദ ധരിച്ച യുവതിയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരി ഭര്‍ത്താവ് ഇര്‍ഷാദ് ഖാനെയാണ് ലൈംഗിക അതിക്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ ഇര്‍ഷാദ് ഖാന്‍ കടന്ന് പിടിച്ച് ചുംബിക്കയും നാക്ക് കടിച്ചുമുറിക്കുകയും ചെയ്തു . സമീപവാസികള്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു യുവതിയുടെ കാമുകന്‍ ഇര്‍ഷാദ് ഖാൻ തയ്യാറാക്കിയ ഒരു നാടകമായിരുന്നു. യുവതിക്കു വിവാഹാലോചനകള്‍ വന്നതോടെയാണ് ഇരുവരും ചേര്‍ന്ന് കെജി ഹളളിയില്‍ ‘ലൈംഗിക അതിക്രമം’ തയ്യാറാക്കിയത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകില്ലെന്ന് കരുതിയാണ് നാടകം ഒരുക്കിയത്.
ബെംഗളൂരു പീഡനം യുവതിയും സഹോദരി ഭര്‍ത്താവും തയ്യാറാക്കിയ നാടകം
RELATED ARTICLES