ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ സിനിമയിലെ തന്‍റെ തുടക്കം എ പടത്തിലാകുമായിരുന്നെന്ന് നടി കങ്കണ റണൗട്ട് ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയുടെ അരങ്ങേറ്റം. 2006-ല്‍ സിനിമയില്‍ താൻ അവസരം തേടി നടക്കുന്ന കാലമായിരുന്നു. ആ കാലത്തു ബി ഗ്രേഡ് സിനിമകളിലേക്ക് തന്നെ പലരും വിളിച്ചിരുന്നു. ഗ്യാങ്‌സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ ബി ഗ്രേഡ് ചിത്രത്തില്‍ അഭിനയിച്ചേനെ. അന്നത്തെ മാനസികമായ അവസ്ഥയില്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും കങ്കണ പറഞ്ഞു. ഒരു ബി ഗ്രേഡ് ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയി. അവരെനിക്ക് സുതാര്യമായ ഒരു മേല്‍ക്കുപ്പായം മാത്രമാണ് ധരിക്കാന്‍ തന്നത്. ഏതോ നീച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് പോലെയാണ് തനിക്ക് തോന്നിയത്.
ഗ്യാങ്‌സ്റ്ററിൽ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ സിനിമയിലെ തന്‍റെ തുടക്കം എ പടത്തിലാകുമായിരുന്നു: നടി കങ്കണ റണൗട്ട്
RELATED ARTICLES