പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെ കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാനാകില്ലെന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ നിലപാടിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടിയുമാണ് ഇതിന് മുന്‍പ് നിരവധി തവണ പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഹര്‍ജി നല്‍കിയത്. എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നായിരുന്നു യൂണിവേഴ്സ്റ്റിയുടെ നിലപാട്. 1978ല്‍ ബിഎ ബിരുദമെടുത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ നീരജ് ശര്‍മ്മയാണ് ദേശീയ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
നരേന്ദ്ര മോഡിയുടെ ബിരുദ രേഖകള്‍ പുറത്തുവിടണമെന്ന്: കേന്ദ്ര വിവരാവകാശ കമ്മീഷന്‍
RELATED ARTICLES