ടെലിവിഷന്‍ അവതാരക അറസ്റ്റിലായി

ടെലിവിഷന്‍ അവതാരക അറസ്റ്റിലായി

ടെലിവിഷന്‍ അവതാരക അറസ്റ്റിലായി
മൂര്‍ഖൻ പാമ്പിനെയും കൊണ്ട് നിൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ടെലിവിഷന്‍ അവതാരക അറസ്റ്റിലായി പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്രുതി ഉല്‍ഫത് ആണ് അറസ്റ്റിലായത്.
ശ്രുതിയും നടനായ പേള്‍ പൂരിയും സുഹൃത്തുക്കളുമാണ് മൂര്‍ഖനൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ദിവസങ്ങൾക്കുള്ളിൽ വൈറലായി. 2016 ഒക്ടോബറില്‍ നാഗാര്‍ജുന എന്ന പുരാണ കഥയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് മൂര്‍ഖനൊപ്പമുള്ള വീഡിയോ എടുത്തത്. കമ്പ്യൂട്ടറിൽ സൃഷ്ടിച്ചെടുത്ത ചിത്രമാണെന്നും യഥാർത്ഥ മൂർഖൻ പാമ്പിനെ വീഡിയോയിൽ ഉപയോഗിച്ചില്ല എന്നുള്ള ശ്രുതിയുടെ വാദം കലീന ഫോറൻസിക് ലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തള്ളിക്കളഞ്ഞു.

ഇഴജന്തുക്കളെ ഷൂട്ടിങ്ങിനുപയോഗിക്കുകയോ അവയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം കുറ്റകരമാണ്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും പരാതിയുമായി രംഗത്ത് വന്നിരുന്നു. ശ്രുതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഫെബ്രുവരി 16 വരെ സൂക്ഷിക്കാൻ ബോറിവാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.