റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം
പാചകവാതകത്തിനു ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത് പോലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സബ്സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പർ റേഷന്‍ കടകളുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് ഇറക്കി. ഫെബ്രുവരി 8 മുതലാണ് ഉത്തരവ് നിലവില്‍ വന്നിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ എടുക്കാനും റേഷന്‍ കടകളുമായി ബന്ധിപ്പിക്കാനും ജൂണ്‍ 30 വരെ സമയം അനുവദിച്ചു.
റേഷന്‍ കടകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം എന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച തന്നെ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.