ആന്‍ മരിയയുടെ ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു
ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ച് നാലു മാസങ്ങൾക്കു ശേഷം ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ആന്‍ മരിയ (18) യുടെ ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ കുടിയാന്‍മല പൊലീസ് നടത്തിയ പരിശോധനയിലാണു കണ്ടെടുത്തത്. കുറിപ്പുകളില്‍ ഒന്ന് അമ്മയ്ക്കും മറ്റൊന്നു ഭര്‍ത്താവ് സുബിനുമായിരുന്നു. ദേവമാത കോളജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ നിടുവാലൂര്‍ സ്വദേശി ആന്‍മരിയ രണ്ടു ദിവസം മുൻപാണ് ഭർതൃ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കുറിപ്പുകള്‍ ആന്മരിയ തന്നെ എഴുതിയതാണോ എന്നുള്ള പരിശോധന പൊലീസ് തുടരുകയാണ്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിശദമായ പരിശോധനയും നടത്തികൊണ്ടിരിക്കുകയാണ്.
ആരേയും കുറ്റപ്പെടുത്തുന്നില്ല. തെറ്റു പറ്റിയത് എനിക്കാണ് എന്ന് തുടങ്ങുന്ന അവസാന കുറിപ്പില്‍ എന്‍റെ ജീവിതത്തിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചു … സ്വര്‍ഗ്ഗം ആകുമെന്ന് കരുതിയ ഭര്‍തൃവീട് നരകമായെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളിയാഴ്ച്ചയാണ് ഭര്‍തൃവീട്ടില്‍ വച്ച് വിഷം അകത്തു ചെന്ന നിലയില്‍ ആൻ മരിയയെ കണ്ടെത്തിയത്. ഉടന്‍തന്നെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൻ മരിയ ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും മാതാവ് ആനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തളിപ്പറമ്പു തഹസില്‍ദാര്‍ നാദിര്‍ഷാന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചേരന്‍കുന്ന് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. സുബിന്‍റെ കുടുംബാംഗങ്ങളുടെയും ആൻ മരിയയുടെ സഹപാഠികളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. മരിച്ച ആന്‍ മരിയയുടെ കൂട്ടുകാരികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.തളിപ്പറമ്പ് ഡി.വൈ.എസ്പി കെ.വി വേണുഗോപാലിന്‍റെ നിര്‍ദ്ദേശാനുസരണം കുടിയാന്മല എസ്.ഐ വിപിന്‍ കുമാര്‍ ഭര്‍ത്താവ് സുബിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവിനെ രണ്ടു ദിവസത്തിനു ശേഷം ഹാജരാകണമെന്ന നിര്‍ദേശം നല്‍കി വിട്ടയച്ചു.
ആന്‍ മരിയയുടെ ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു
RELATED ARTICLES