നടി നിവേദിതയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി

നടി നിവേദിതയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി

നടി നിവേദിതയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി
ഷൂട്ടിംഗിന് ഗോവയിലെത്തിയ കന്നട നടി നിവേദിതയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരി 31 നാണു സംഭവം. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനാണു നിവേദിത ഗോവയിലെത്തിയത്. ഗോകര്‍ണത്ത് നിന്നും തന്‍റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗോവയിലേക്ക് മടങ്ങുമ്പോഴാണ് പീഡന ശ്രമമമുണ്ടായതെന്ന് നിവേദിത വെളിപ്പെടുത്തി.
ഒരു റസ്റ്റോറന്റില്‍ വച്ചാണ് താന്‍ പീഡന ശ്രമത്തിന് ഇരയായതെന്ന് നിവേദിത വിശദീകരിക്കുന്നു. ക്യാബില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച നടി രാത്രി ഭഷണം കഴിക്കാനായി റസ്റ്റോറന്റിൽ ഇറങ്ങി. ഈ സമയം മദ്യ ലഹരിയില്‍ ഏതാനും യുവാക്കള്‍ തന്‍റെ സമീപത്തെത്തുകയും ശരീരത്തില്‍ കയറി പിടിച്ചു.അവര്‍ നടിയോട് ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടു. എന്നാൽ റസ്റ്റോറന്റിലെ ജീവനക്കാരന്‍ ഇടപെട്ടതിനാലാണ് തനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും നിവേദിത പറഞ്ഞു. തുടർന്ന് ഈ ജീവനക്കാരന്‍ തന്നെ ഹോട്ടലില്‍ സുരക്ഷിതമായി എത്തിക്കുകയായിരുന്നെന്നും അവർ പറയുന്നു.