പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി നടത്തിയവരെ പിടികൂടി
പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ 11 പേരെ മധ്യപ്രദേശില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി . 5 പേരെ ഗോളിയാറില്‍ വെച്ചും, 3 പേരെ ഭോപ്പാലില്‍ നിന്നും, 2 പേരെ ജബല്‍പൂരില്‍ നിന്നും , ഒരാളെ സാറ്റ്നയില്‍ നിന്നുമാണ് പിടികൂടിയത്.
പാകിസ്താന്‍റെ ചാര സംഘടനയായ ഐ എസ് ഐയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെയടക്കം ഫോണ്‍ വിവരങ്ങള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി ചോർത്തി നല്‍കിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പിടിയിലായ ബല്‍രാം സംഘത്തിലെ സൂത്രധാരനെന്ന് മധ്യപ്രദേശ് എ ടി എസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജീവ് ഷാമി പറഞ്ഞു. ഇവരില്‍ നിന്നും നൂറോളം സിം കാര്‍ഡുകളും കണ്ടെത്തി. പിടിയിലായവരില്‍ ഒരാള്‍ ബി ജെ പി നേതാവിന്റെ ബന്ധുവാണ്.
പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി നടത്തിയവരെ പിടികൂടി
RELATED ARTICLES